സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീംകോടതി. കേരളത്തില്‍ വളരെ വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി. എന്തുതരം മദ്യനയമാണിതെന്നും കോടതി ചോദിച്ചു. തന്റെ കൂടെയിരിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറയുകയാണെങ്കില്‍ സര്‍ക്കാറിന് വലിയ പ്രശ്നമുണ്ടാവുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി മുന്നറിയിപ്പ് നല്കി. പ്രശ്നങ്ങളെല്ലാം സര്‍ക്കാര്‍ വിളിച്ചു വരുത്തിയതാണ്.സൂപ്പര്‍ പ്രൈം ടൈം 1 ചര്‍ച്ച ചെയ്യുന്നു: മദ്യനയം വികലം, അപ്രായോഗികം. പങ്കെടുക്കുന്നവര്‍: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്, കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്, നിയമവിദഗ്ധന് സി.പി. ഉദയഭാനു, രാഷ്ട്രീയ നിരീക്ഷകന് സണ്ണിക്കുട്ടി ഏബ്രഹാം, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്.