ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശ് നാളെ വിജിലന്‍സിന് കൈമാറാനിരുന്ന ശബ്ദരേഖ പുറത്ത്.22 മിനിറ്റ് ദൈര്‍ഘ്യമുളള ശബ്ദരേഖയാണ് പുറത്ത് വന്നത്. 30 കോടി നല്കാന് തീരുമാനിച്ചെന്നും ശബ്ദരേഖയില്‍. 418 ബാറുകള്‍ തുറക്കാതിരിക്കാനും 312 ബാറുകള്‍ തുറക്കാനുമാണ് പണം നല്കാന് തീരുമാനിച്ചത്. അഞ്ച് കോടിയുമായി കെ.എം മാണിയെ കണ്ടു. രാത്രി ഒരുമണിക്ക് ബാറുടമയായ അനിമോനാണ് മാണിയെ കണ്ടത്. കാര്യം നടന്നാല്‍ മുപ്പത് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അപ്പോള്‍ പണം കൈമാറിയില്ല. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി ജോര്‍ജ്, വി.എസ് സുനില്‍ കുമാര്‍, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്, മനോജ് കുമാര്‍, ജോസഫ് എം പുതുശ്ശേരി, ജേക്കബ് ജോര്‍ജ്, അഡ്വ കെ രാം കുമാര്‍, വി.എം. രാധാകൃഷ്ണന്.