മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കര്‍ണാടകയെ 40 തോല്‍പ്പിച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ദുര്‍ബലമായ കര്‍ണ്ണാടകത്തിന്റെ പ്രതിരോധത്തെ തളച്ചാണ് കേരളം ആക്രമിച്ചു കളിച്ചത്. ഇരു പകുതിയിലും കേരളം തന്നെ നിറഞ്ഞു കളിച്ചു. ആഷിക് ഉസ്മാന് രണ്ടുതവണയും ജോബി ജസ്റ്റിനും യു. ജംഷാദുമാണ് ഗോളുകള്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ കേരളം ആന്ധ്ര പ്രദേശിനെ ആറു ഗോളിനു തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്നും ആറു പോയിന്റ് ലഭിച്ച കേരളം ഫൈനല്‍ റൗണ്ടില്‍ എത്തി. റൗണ്ടില്‍ എത്തി.