ആള്‍ക്കൂട്ടത്തില്‍ കുട്ടികള്‍ കൈവിട്ടു പോകുന്നത് ഉത്സവപ്പറമ്പുകളിലെ സ്ഥിരം കാഴ്ചയാണ്. ആയിരങ്ങള്‍ വന്നു പോകുന്ന കലോത്സവ വേദിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മൈക്കിലൂടെ അനൗണ്‍സ്മെന്റ് കേള്‍ക്കുന്നു. ഒരു കുട്ടി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഉണ്ട്. രക്ഷിതാക്കള്‍ വന്നു കൊണ്ടു പോകുക. പലവട്ടം അനൗണ്‍സ്മെന്റ് മുഴങ്ങുന്നു. ആദ്യം പേടിയോടെ ഇരുന്ന കുട്ടി പിന്നെ പോലീസ് ആന്റി വാങ്ങിക്കൊടുത്ത ഐസ്ക്രീമൊക്കെ നുണഞ്ഞ് അരപ്പോലീസായി അവിടെ ഇരുന്നു. അച്ഛന് വന്നപ്പോള്‍ കാക്കിക്കാരെ വിട്ടു പോകാന്‍ ഒരു മടി. എന്നാല്‍ പിന്നെ വലുതാകുമ്പോള്‍ പോലീസാകാം എന്ന് ഉറപ്പും നല്കി കുട്ടി അച്ഛനോടൊപ്പം പോയി. എ.പി. ഭവിതയുടെ റിപ്പോര്‍ട്ട്.