നൂറ്റിഅറുപത് സിനിമകള്‍, മുന്നൂറോളം പാട്ട്, നൂറോളം പുതിയ ഗായകര്‍, നിരവധി പുതുമുഖ സംഗീത സംവിധായകര്‍. 2014 മലയാള സിനിമാ ഗാനരംഗത്ത് പ്രതിഭകളുടെ പ്രളയം കണ്ട വര്‍ഷമായിരുന്നു. ഇതില്‍ എത്ര പാട്ടുകള്‍ കാലത്തെ അതിജീവിക്കും? അപൂര്‍വ്വമായി ഉണ്ടാകുന്ന ഇത്തരം പാട്ടുകള്‍ ഏതെല്ലാം? പോയ വര്‍ഷത്തെ സിനിമാ ഗാനങ്ങളെ വിലയിരുത്തുകയാണ് പ്രശസ്ത നിരൂപകനായ രവിമേനോന്. ഈ വര്‍ഷത്തെ മികച്ച മലയാള സിനിമാഗാനങ്ങളെ വിലയിരുത്തുന്ന പ്രത്യേക പരിപാടിയാണ് പാട്ടുവര്‍ഷം 2014.