കടുത്ത വിഭാഗിയതയ്ക്കിടയില് സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ക്ക് തുടക്കമാവുന്നു. സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്ന ആലപ്പുഴയില്‍ നാളെ മുതലാണ് ജില്ലാ സമ്മേളനം. പി. കൃഷ്ണപിള്ള സ്മാരകം ആക്രമണ കേസും ഔദ്യോഗികപക്ഷത്തിലെ വിഭാഗീയതയും പലയിടത്തും കടുത്ത ചേരിതിരിവിനു കാരണമായേക്കും. നിലവിലെ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയേക്കും. എന്നാല്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ വച്ച് നടത്തുന്നതിനാല്‍ സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും നേതൃത്വം ശ്രമിക്കുക. വയനാട് ജില്ലാ സമ്മേളനവും നാളെ തുടങ്ങും. പൊതുവെ ശാന്തമായ നിലയിലാണ് വയനാട് ഏര്യാ സമ്മേളനങ്ങള്‍ വരെ നടന്നത്.