മദ്യനയത്തിലെ സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാറും പാര്‍ട്ടി നേതൃത്വവും ഒന്നിച്ചുപോകണമെന്നും രണ്ട് വഴി നീങ്ങുന്നത് തിരഞ്ഞെടുപ്പ് സാധ്യതയെത്തന്നെ ബാധിക്കുമെന്നും അഭിപ്രായമുണ്ടായി. മദ്യനയം കോണ്‍ഗ്രസ്സില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതിനിടയില് സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതിയിലേക്ക് നാലുപേരെക്കൂടി കെ.പി.സി. സി പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തു. പ്രൊഫ. പി.ജെ. കുര്യന്, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, ലാലി വിന്‍സന്റ് എന്നിവരെയാണ് പ്രസിഡന്റ് വി.എം.സുധീരന് നാമനിര്‍ദേശം ചെയ്തത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ജോസഫ് വാഴക്കന് എം.എല്‍.എ, രാജ്മോഹന്‍ ഉണ്ണിത്താന്, സണ്ണിക്കുട്ടി എബ്രഹാം, എ.സജീവന്