തിരുവനന്തപുരം: മദ്യനയത്തിലെ സുധീരന്റെ നിലപാടിനെതിരെ എ ഗ്രൂപ്പിനു പുറമെ ഐ ഗ്രൂപ്പും പരസ്യമായി രംഗത്തെത്തി. സുധീരന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണകരമല്ല. സര്‍ക്കാരിന് തുടര്‍ച്ച ലഭിക്കുന്ന സാഹചര്യം പ്രസ്താവനകള്‍ നടത്തി ഇല്ലാതാക്കരുതെന്ന് മുരളീധരന് പറഞ്ഞു. ഇതിനിടെ മദ്യനയത്തില്‍ എം.എല്‍.എ മാരുടെ പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം 22ന് നടക്കും. എന്നാല്‍ ഔദ്യോഗികമായി യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ഗൗരവമായി സംസ്ഥാനത്തെ വിഷയം പരിഗണിക്കുന്നുണ്ട്. ഇതേ സമയം സുധീരനെതിരെ ശക്തമായ പ്രതികരണവുമായി എം.എം. ഹസന് വീണ്ടും രംഗത്തെത്തി. സര്‍ക്കാരിനെതിരെ പരസ്യപ്രസ്താവന നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിനോ എം.എല്‍.എ മാര്‍ക്കോ അവകാശമില്ലെന്ന് ഹസന് പറഞ്ഞു.