മദ്യനയത്തിലെ മനംമാറ്റം യു.ഡി.എഫ്. സര്‍ക്കാരിന്റെ ആയുസില്‍ തൊട്ടുള്ള കളിയായിക്കഴിഞ്ഞു. വി.എം. സുധീരനും മുസ്ലിം ലീഗും സര്‍ക്കാരിനെത്തന്നെ തുറന്നെതിര്‍ക്കുമ്പോള്‍ ഇപ്പുറത്തെ ലക്ഷ്യം സുധീരനില്‍ മാത്രമാകുന്നു. എം.എല്‍.എമാരുടെ യോഗം വിളിച്ച് സുധീരന് ഭരണത്തിന്റെ പിടിവള്ളിയിലൂടെ മറുപടി നല്‍കാമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി. ഒന്നിലും കുലുങ്ങാതെ സുധീരന് സുശക്തം മുന്നോട്ടും. ഇതിനിടയില്‍ മദ്യപരും മദ്യവിരോധികളുമടങ്ങുന്ന പൊതുസമൂഹം കാത്തിരിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് വരെ. ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: സര്‍ക്കാരിനെ സുധീരന് അട്ടിമറിക്കുമോ? പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്, മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ., ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, രാഷ്ട്രീയ നിരീക്ഷകന്