മലപ്പുറം: ഒരു ജോലിയും ആണിന്റെ കുത്തകയല്ല. ഇതു പറയുന്നത് മലപ്പുറം എടവണ്ണയിലെ ആയിശ. മങ്കടയിലെ പഞ്ചര്‍ കടയിലിരുന്ന് ഇതുപറയാന്‍ ആയിഷയ്ക്ക് അവകാശമുണ്ട്. കടയുടെ ഉടമയും തൊഴിലാളിയും എല്ലാം ആയിഷ തന്നെ. പതിനേഴ് വര്‍ഷമായി ഈ തൊഴിലെടുക്കുന്ന ആയിശ പഞ്ചര്‍ താത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്. ജെ.സി.ബി യുടേയോ ലോറിയിടേതോ ആകട്ടെ ഏതു വാഹനത്തിന്റെയും ടയര്‍ പഞ്ചറായാല്‍ താത്ത ശരിയാക്കും. ഈ പണിക്ക് ഇറങ്ങുമ്പോള്‍ പിന്തിരിപ്പിക്കാന് ഒരു പാടു പേരുണ്ടായിരുന്നു. എന്നാല്‍ ആദ്യമായി പഞ്ചറൊട്ടിച്ചത് ഒരു അദ്ധ്യാപകന്റെ സ്കൂട്ടറിന്റെതായിരുന്നു. അദ്ദേഹത്തിന്റെ അഭിനന്ദനമാണ് തന്നെ ഈ തൊഴിലില്‍ പിടിച്ചു നിര്‍ത്തിയതെന്ന് ആയിശ പറയുന്നു. ഇതുവരെ തനിക്ക് സ്ത്രീ എന്ന നിലയില്‍ ഒരു ബുദ്ധിമുട്ട് ഈ തൊഴില്‍ എടുക്കുമ്പോള്‍ ഉണ്ടായിട്ടില്ലെന്ന് പഞ്ചര്‍താത്ത പറയുന്നു.