പാലക്കാട്: കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഇതര ഭരണത്തിനായി കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആഹ്വാനം. സംസ്ഥാന നേതൃയോഗത്തിന് സമാപനം കുറിച്ച് പാലക്കാട്ടു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാ. പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച അമിത് ഷാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ് ഷാ പറഞ്ഞു. ഇതിനായി അധികാരസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ പ്രതിനിധികള്‍ എത്തണം. കേരളത്തില്‍ 35 ലക്ഷം വീടുകളില്‍ നിന്നും അംഗങ്ങളെ ചേര്‍ക്കാനും അമിത് ഷാ അണികള്‍ക്ക് ആഹ്വാനം നല്കി.