തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കു കടത്തുന്ന ഇറച്ചിയെത്തുന്നത് അനധികൃത അറവുശാലകളില്‍നിന്ന്. വീണുചാവുന്നതും അസുഖം വന്നതുമായ മാടുകളെ അറക്കാനായി നിരവധി അനധികൃത അറവുശാലകള്‍ ദിണ്ടിഗലിലും ഒട്ടന്ഛത്രത്തിലുമുണ്ട്. ഇവരുടെ പ്രധാന വിപണി കേരളമാണ്. തീര്‍ത്തും വൃത്തിഹീനമാണ് ഇവിടത്തെ സാഹചര്യങ്ങള്‍. ഇങ്ങനെ അറവ് നടത്തിയതിന് ശേഷം ഈ സംഘങ്ങള്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് മാട്ടിറച്ചി ഇറക്കുന്നത്. മാംസങ്ങള്‍ക്ക് മുകളില്‍ ഐസ് വിതറിയതിന് ശേഷം കാനുകളിലാണ് മാംസം എത്തിക്കുന്നത്. പക്ഷിപ്പനി ഭീതി കാരണം മാട്ടിറച്ചിക്ക് ഡിമാന്റ് കൂടിയതോടെ ഈ ക്രിസ്മസ് സീസണ് തങ്ങള്‍ക്ക് ചാകരയാണെന്ന് ഇടനിലക്കാര്‍ പറയുന്നു.