മദ്യനയത്തില്‍ തീരുമാനമാകാതെ യുഡിഎഫ് ഉന്നതാധികാര സമിതി.പ്രായോഗിക മാറ്റം വരുത്തുന്നത് മന്ത്രിസഭയെ ചുമതലപ്പെടുത്തി. കെ.എം മാണിക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മദ്യ നയത്തിലെ മാറ്റം വി.എം സുധീരന് എതിര്‍ത്തു. ജനങ്ങള്‍ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് വി.എം സുധീരന് പറഞ്ഞു. നാളെ മുതല്‍ താന്‍ ജനങ്ങളോട് കാര്യങ്ങള്‍ പറയുമെന്നും സുധീരന് പറഞ്ഞു. വി.എം സുധീരന് പറഞ്ഞതിനെ മുസ്ലിം ലീഗും അനുകൂലിച്ചു. വി.എം സുധീരനും ലീഗിനും മദ്യനയത്തിലെ മാറ്റത്തോട് അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: തോമസ് ഐസക്, ജോസഫ് വാഴയ്ക്കന്, സണ്ണിക്കുട്ടി എബ്രഹാം, ജോസഫ് എം പുതുശ്ശേരി.