കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ കടുത്ത മരുന്ന് ക്ഷാമം. ജീവന്‍രക്ഷാ മരുന്നകളും ആന്റി ബയോട്ടിക്കുകളും കിട്ടാനില്ല. മരുന്ന് സംഭരിക്കുന്നതില്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് വരുത്തിയ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് നല്കുന്ന ഐ.സ്.ഡി.എന്നും ക്ലോപിഡോഗ്രലും തീര്‍ന്നിട്ട് ആഴ്ചകളായി. പ്രമേഹം, രക്തസമ്മര്‍ദ്ദം, അപസ്മാരം എന്നിവയ്ക്കുള്ള മരുന്നുകളും ഇപ്പോള്‍ വിതരണം ചെയ്യുന്നില്ല. മാനസികരോഗികളും വന്‍ വില കൊടുത്ത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്ന് വാങ്ങുകയാണ്. മരുന്നുകള്‍ എത്തിക്കുന്നതിനും സംവിധാനമൊരുക്കാത്തതും ക്ഷാമത്തിന് കാരണമായിട്ടുണ്ട്.