ബാര്‍ ലൈസന്‍സില്‍ എ.ജിയോട് എക്സൈസ് വകുപ്പ് നേരിട്ട് നിയമോപദേശം തേടിയത് ചട്ടവിരുദ്ധമല്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ്സ് അനുസരിച്ച് പാലിക്കേണ്ടതായ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ എ.ജിയോട് നിയമോപദേശം തേടാറുണ്ട്. എന്നാല്‍ നിയമവകുപ്പുമായി ദൈനംദിന ഇടപെടല്‍ നടത്താറില്ല, മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്ന കാര്യത്തില്‍ നിയമവകുപ്പിനെ അവഗണിച്ചാണ് എക്സൈസ് വകുപ്പ് നേരിട്ട് നിയമോപദേശം തേടിയതെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിനുള്ള മറുപടിയായിരുന്നു മന്ത്രിയുടേത്. അതേസമയം വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഫ്.ഐ.ആര് എടുത്തതു കൊണ്ട് മാണി കുറ്റക്കാരനാകുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.