തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.എം. മാണി. വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയാണ് മറ്റു മന്ത്രിമാരെ അന്വേഷണത്തില്‍ പെടുത്തിയതെങ്കില്‍ നേരിട്ട് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കെ.എം.മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്. മന്ത്രിമാരായ പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, ഡോ.എം.കെ.മുനീര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് വിജിലന്‍സ് അന്വേഷണം നേരിടുന്ന മറ്റു മന്ത്രിമാര്‍.