കൊല്ലം: രാഷ്ട്രീയം തൊഴിലാക്കി മാറ്റിയ രാഷ്ട്രീയക്കാരില്‍നിന്നു വ്യത്യസ്തനായി സേവനമായി കാണുന്ന പൊതുപ്രവര്‍ത്തകനാണ് പത്തനാപുരം തലവൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിനു. രാഷ്ട്രീയം ബിനുവിന് പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമല്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ കോടികളുടെ സമ്പാദ്യവുമായി പോകുമ്പോള്‍ ബിനുവിന് ഈ സ്ഥാനങ്ങള്‍ പാവങ്ങളെ സഹായിക്കാനുള്ള നിയോഗമാണ്. രണ്ടു വര്‍ഷം മുമ്പ് ഫാദര്‍ ചിറമേലിന്റെ കിഡ്നി ഫൗണ്ടേഷനെ തന്റെ കിഡ്നി ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഷീല എന്ന നിര്‍ദ്ധന യുവതിക്ക് പ്രതിഫലമില്ലാതെ വൃക്ക ദാനം ചെയ്തു. മറ്റുള്ളവരെ സഹായിക്കാന്‍ സ്വയം സമര്‍പ്പിക്കണമെന്ന ബൈബിള്‍ വചനമാണ് ബിനുവിനെ മുന്നോട്ട് നയിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബിനു.