വയനാട് ചപ്പ വെള്ളമുണ്ട ആദിവാസി കോളനികളില്‍ ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ തന്നെയെന്ന് പോലീസ് സ്ഥരീകരിച്ചു. ഇവിടെ നിന്നും മാവോയിസ്റ്റുകളുടെ തൊപ്പിയും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. എട്ടു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു. അതേ സമയം ചപ്പ കോളനി സന്ദര്‍ശിച്ച ജനപ്രതിനിധികളെ കോളനി നിവാസികള്‍ തടഞ്ഞു വച്ചു. വികസന മുരടിപ്പാണ് കോളനിക്കാരുടെ പ്രധാന പരാതി. മാവോയിസ്റ്റുകളെന്ന് പരിചയപ്പെടുത്തിയവര്‍ കോളനികളില്‍ വരാറുണ്ടെന്ന് ആദിവാസികള്‍ പറഞ്ഞു. വയനാട് ആരുടെ വരുതിയില്‍? സൂപ്പര്‍ പ്രൈം ടൈം ഡിബേറ്റ് 2 ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പോരാട്ടം ജനറല്‍ കണ്‍വീനര്‍ പി.ജെ. മാനുവല്‍, മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ്, ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്, രാഷ്ട്രീയ ചിന്തകന്‍ കെ. വേണു.