കൊച്ചി: രാജ്യത്തിനു വേണ്ടി വോളിബോളിന്റെ ഉയരങ്ങല്‍ കീഴടക്കിയ ടോം ജോസഫ് ഖിന്നനാണ്. തന്നേക്കാള്‍ ജൂനിയര്‍ ആയവരും മികവു കുറഞ്ഞവരും ഉന്നത പുരസ്കാരങ്ങള്‍ നേടുമ്പോഴും താനിപ്പോഴും അര്‍ജുന അവാര്‍ഡിന് പുറത്താണെന്ന്് വസ്തുത വിഷമത്തോടെ ഓര്‍ക്കുന്നു. ഇക്കുറിയെങ്കിലും കായികരംഗത്തെ തലപ്പത്തിരിക്കുന്നവര്‍ തന്നെ പരിഗണിക്കുമെന്ന് ശുഭാപ്തിവിശ്വാസത്തിലാണ് ഈ കായികതാരം.