തിരുവനന്തപുരം: പതിനേഴു വര്‍ഷം മുമ്പ് സ്ത്രീകള്‍ക്കായി ഒരു ലൈബ്രറി എന്ന സങ്കല്‍പ്പത്തില്‍ രൂപംകൊണ്ട സഖി സ്ത്രീശാക്തീകരണത്തിന്റെ സൂചകമായി. ലൈബ്രറികളുടെ പരിമിതി വിട്ട് സമൂഹത്തിന്റെ എല്ലാ തുറകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൈത്താങ്ങായി മാറുകയാണ് സഖി. തിരുവനന്തപുരത്ത് വഞ്ചിയൂരിനു സമീപം പ്രവര്‍ത്തിക്കുന്ന സഖി വുമണ്‍സ് റിസോഴ്സ്മെന്റ് സെന്ററില്‍ ഇപ്പോള്‍ തിരക്കൊഴിഞ്ഞ സമയമില്ല.