കോട്ടയം: വി.എസ്.ഡി.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നില്‍ നടത്താനിരുന്ന കിടപ്പുസമരം തുടങ്ങുംമുമ്പെ പിന്‍വലിച്ചു. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമരം ഉദ്ഘാടനം ചെയ്യുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി വി.എസ്.ഡി.പി. നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ഇതോടെ, സര്‍ക്കാരിനെതിരെ സമരം ചെയ്ത് കയ്യടി വാങ്ങാനുള്ള പി.സി ജോര്‍ജിന്റെ ശ്രമം പൊളിഞ്ഞു. ഇന്നു രാവിലെ എട്ടു മണിക്കായിരുന്നു കിടപ്പുസമരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെത്തി സമരത്തിന് തുടക്കം കുറിച്ചിരുന്നു. ആറു മണിയോടെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി സമരനേതാക്കളെ വീട്ടിലേക്കു വിളിപ്പിച്ച് ചര്‍ച്ച നടത്തുകയായിരുന്നു.