ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം. മാണിക്ക് യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണ. ആരോപണത്തിനു പിന്നില്‍ മദ്യനയത്തോടുള്ള എതിര്‍പ്പാണെന്ന് യു.ഡി.എഫ്. യോഗം വിലയിരുത്തി. ബാര്‍ കേസില്‍ ചൊവ്വാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീലും നല്‍കും. എന്നാല്‍, ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ലെറ്റുകള് പൂട്ടണമെന്ന കോടതി വിധിയെ ചോദ്യം ചെയ്യില്ല. അതേസമയം, ആവേശപൂര്‍വ്വം ഈ വിഷയത്തില്‍ ഇടപെട്ട പ്രതിപക്ഷം ചിന്നിച്ചിതറിയ അവസ്ഥയിലാണ്. ആരോപണത്തിന്റെ തുടര്ക്കഥയെന്തെന്ന് ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: യു.ഡി.എഫ്. ഒറ്റക്കെട്ടായപ്പോള്‍ പ്രതിപക്ഷം പല വഴിക്കോ? പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസഫ് എം. പുതുശേരി, സി.പി.എം. നേതാവ് എം.വി. ഗോവിന്ദന്, രാഷ്ട്രീയ നിരീക്ഷകന് ജേക്കബ് ജോര്‍ജ്.