കോഴിക്കോട്: രജിസ്ട്രേഡ് ഏജന്റ് അല്ലാത്തവര്‍ക്കും അന്യസംസ്ഥാനങ്ങളില്‍നിന്ന് വാണിജ്യാവശ്യത്തിനുള്ള സാധനങ്ങള്‍ നികുതി അടയ്ക്കാതെ കൊണ്ടുവരാം. സുരക്ഷിതമായി സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കാമെന്ന് ആഡംബര ബസ് ബുക്കിംഗ് ഏജന്റുമാരുടെ ഉറപ്പ്. ഈ രീതിയില്‍ പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് നികുതി വെട്ടിച്ച് സംസ്ഥാനത്ത് എത്തുന്നത്. എന്നാല്‍ വില്‍പ്പന നികുതി സ്കോഡ് പിടിച്ചാല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ലെന്ന് ബസ് ബുക്കിംഗ് ഏജന്റുമാര്‍ പറയുന്നു. എന്നാല്‍ സാധനത്തിന് ഒപ്പം ആളുകള്‍ കൂടെയുണ്ടെങ്കില്‍ ആരും പിടിക്കാതെ സാധനം കോഴിക്കോട് എത്തിക്കാമെന്ന ഉറപ്പും ഏജന്റുമാര്‍ നല്‍കുന്നുണ്ട്.