ബാര്‍ക്കോഴ വിവാദത്തില്‍ കോടതിയെ സമീപിക്കാനും പ്രക്ഷാഭം ശക്തമാക്കാനും ഇടതു മുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 25ന് എല്‍.ഡി.എഫ് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് മാണിക്കെതിരായ അഴിമതി ആരോപണത്തിനെതിരെ കോടതിയില്‍ കേസ് സമര്‍പ്പിക്കും. അതേസമയം കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാങ്ങോവര്‍ സി.പി.ഐയെക്കാള്‍ സി.പി.എമ്മിനാണെന്ന് പന്ന്യന്‍ രവീന്ദ്രന് രാവിലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പന്ന്യന്റെ പ്രഹരം ഫലം കണ്ടോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് മാസ്റ്റര്‍, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, രാഷ്ട്രീയ നിരീക്ഷകന് സി.എല്‍. മനോജ്.