തിരിച്ചടികള്‍ ഏറ്റു വാങ്ങി പല താരങ്ങളും സിനിമാ ലോകത്തു നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. പലരും തിരിച്ചടികളെ മറികടന്നു വീണ്ടും വന്‍ തിരിച്ചു വരവും നടത്തിയിട്ടുണ്ട്. അതു പോലൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായി നയന്‍താര തമിഴകത്ത് വീണ്ടും സജീവമാകുകയാണ്. സൂര്യക്കൊപ്പം മാസി അഭിനയിക്കുകയാണ് നയന്‍സ്. കാര്‍ത്തിയുടെ പുതിയ ചിത്രത്തിലെ നായികയും നയന്‍സാണ്. തമിഴിലും തെലുങ്കിലുമടക്കം വരാനിരിക്കുന്നത് 5 സിനിമകളാണ്. പ്രഭുദേവയുമായി ഉള്ള വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് സിനിമാലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു നയന്‍താര.