കോഴിക്കോട്: ബിസിനസ് പഠിക്കാന്‍ ഇനി പെണ്‍കുട്ടികളുടെ മുന്‍നിര. കോഴിക്കോട് ഐ.ഐ.എമ്മില്‍ ഇക്കുറി പ്രവേശനം നേടിയ 361 പേരില്‍ പകുതിയിലേറെയും പെണ്‍കുട്ടികളാണ്. ഇന്ത്യയിലെ ബിസിനസ് സ്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഒരു ബിസിനസ് സ്കൂളില്‍ പ്രവേശനം നേടുന്നത്.