കോഴ ആരോപണത്തില്‍ നിന്നും ബാര്‍ ഉടമകള്‍ പിന്മാറി. ധനകാര്യമന്ത്രി കെ.എം മാണിക്ക് ഒരു കോടിരൂപ നല്‍കിയതായി കേട്ടറിവ് മാത്രമേ ഉള്ളുവെന്ന് വിജിലന്‍സിനു മുന്നില്‍ ബിജു രമേശ് പറഞ്ഞു. താന്‍ നല്കിയ പത്തു ലക്ഷത്തിനു മാത്രമേ തെളിവുകള്‍ ഉള്ളു. ബാക്കി തുകയുടെ തെളിവ് അസോസിയേഷന് ശേഖരിച്ചു നല്‍കും. അതേസമയം ബാര്‍ വിവാദത്തില്‍ ഒരന്വേഷണത്തേയും പേടിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെ മറിച്ചിടാന്‍ ഉള്ള ഡൈനാമിറ്റ് കൈയിലുണ്ട് എന്നു പറഞ്ഞ ബിജു രമേശ് കളം മാറ്റിയത് ഒത്തു തീര്‍പ്പിന്റെ ഭാഗമാണോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്, സി.പി.ഐ നേതാവ് സി.ദിവാകരന്, കേരളാ കോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശ്ശേരി.