ഫേസ്ബുക്ക് കൂട്ടായ്മയായ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ചുംബനസമരം നടത്തിയതിനെ പോലീസ് നേരിട്ട രീതി വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. പോലീസിനെതിരെ സി.പി.എം. നേതാക്കളും മറ്റും രംഗത്തെത്തിയപ്പോള്‍ ന്യായീകരണവുമായി ആഭ്യന്തരമന്ത്രിയും രംഗത്തെത്തി. സമരത്തെ മറ്റു സംഘടനകള്‍ നേരിട്ട നടപടിയെ പൊതുസമൂഹം നിരാകരിക്കുകയും ചെയ്യുന്നു. സൂപ്പര്‍ പ്രൈം ടൈം 2 ചര്‍ച്ച ചെയ്യുന്നു: സചാദാര പോലീസിന്റെ കാവല്‍ പോലീസ്. പങ്കെടുക്കുന്നവര്‍: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എം.ബി. രാജേഷ് എം.പി. കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന് എം.എല്‍.എ., കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കിസ് ഓഫ് ലൗ ഭാരവാഹി രാഹുല്‍ പശുപാലന്, എസ്.ഡി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി അജ്മല്‍ ഇസ്മയില്‍.