കൊച്ചി: സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാര്ക്കെതിരെ അണിനിരക്കുക എന്ന സന്ദേശമുയര്‍ത്തി കിസ് ഓഫ് ലൗവിന്റെ ചുംബന സമരം ഞായറാഴ്ച്ച വൈകീട്ട് മറൈന്‍ ഡ്രൈവില്‍ നടക്കും. പരിപാടിയില്‍ പ്ലകാര്‍ഡുകളുമായി ആയിരത്തോളം പേര് അണിനിരക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ബംഗളൂരുവില്‍ നിന്നടക്കം യുവജനങ്ങള്‍ പരിപാടിക്കെത്തുമെന്നും കിസ് ഓഫ് ലൗ ഭാരവാഹികള്‍ അറിയിച്ചു. ചുംബിക്കാനുള്ള അവകാശത്തിന് വേണ്ടിയല്ല കപട സദാചാരവാദികള്ക്കെതിരായാണ് സമരമെന്നും സംഘാടകര്‍ പറയുന്നു. പരിപാടിക്ക് അനുമതിയും സുരക്ഷയും വേണമെന്ന സംഘാടകരുടെ ആവശ്യത്തോട് പോലീസ് രേഖാമൂലം പ്രതികരിച്ചിട്ടില്ല.