കണ്ണൂര്‍ റംസാന് മാസത്തില്‍ മണല്‍ മാഫിയയ്ക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുകയാണ് പഴയങ്ങാടിയിലെ ജസീറ. മണലെടുപ്പിനെതിരെ നടപടി എടുക്കുംവരെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം തുടരുമെന്ന് ജസീറ പറയുന്നു. പഴയങ്ങാടി നീരൊഴുക്കുംചാലിലെ അനധികൃത മണലെടുപ്പിനെതിരെയാണ് ജസീറയുടെ ഒറ്റയാള്‍ പോരാട്ടം. മൂന്ന് കുഞ്ഞുങ്ങള്‍ക്കൊപ്പം ഇന്നലെ രാത്രി ഏളു മുതലാണ് ജസീറ സമരം തുടങ്ങിയത്. പ്രാര്‍ത്ഥനയോടെ തുടക്കം. അധികൃതരില്‍നിന്ന് ശക്തമായ ഉറപ്പുകിട്ടുംവരെ സമരത്തില്‍നിന്നു പിന്മാറില്ലെന്ന് ജസീറ പറഞ്ഞു. ഒരു മാസമായി സമരപാതയിലുള്ള ജസീറ കഴിഞ്ഞയാഴ്ച പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയുപ്പു സമരം നടത്തിയിരുന്നു. തഹസില്‍ദാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ലെന്നാണ് ജസീറയുടെ പരാതി.