ഡല്‍ഹി: എണ്‍പതിനായിരം കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ആറ് യുദ്ധക്കപ്പലുകള്‍ രാജ്യത്തു തന്നെ നിര്‍മ്മിക്കാനും തീരുമാനിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അംഗീകാരം നല്കുന്ന ഏറ്റവും വലിയ പ്രതിരോധ ഇടപാടാണ് ഇത്. ഡല്‍ഹിയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സിലാണ് 80,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയത്. കര, നാവിക സേനകള്‍ക്കായാണ് ആയുധങ്ങള്‍ ഏറെയും സംഭരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകള്‍ വാങ്ങുന്ന കീഴ്വഴക്കം മാറ്റിവച്ചാണ് കപ്പലുകള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ 12 യുദ്ധക്കപ്പലുകളാണ് ഇന്ത്യന്‍ നേവിയുടെ പക്കലുള്ളത്.