കൊച്ചി: അപേക്ഷാ ഫോമുകള്‍ക്കും സേവനങ്ങള്‍ക്കുമായി ഇനി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട. പകരം സര്‍ക്കാര്‍ ഓഫീസ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ കയറിയാല്‍ മതി. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ആയി നല്കുന്ന സേവനങ്ങള്‍ വിവധ അപേക്ഷാ ഫോമുകള്‍ തുടങ്ങി പോലീസുമായും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷന്‍ വഴി ലഭിക്കും. സര്‍ക്കാരിന്റെ സഹായം ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി ലഭ്യാമാക്കാനാകും. തൃശൂര്‍ സ്വദേശിയായ മോജു മോഹനാണ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.