ഒട്ടാവ: കനേഡിയന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ് നടത്തിയ അക്രമി പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. പുറത്തു സ്വന്തം കാറില്‍ വന്ന അക്രമി ഓടി അകത്തു പോകുന്നതിന്റെയും പാര്‍ലമെന്റ് മന്ദിര കവാടത്തില്‍ വെടി ഉതിര്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. അക്രമി പോലീസിന്റെ നിരീക്ഷണത്തില്‍ ഉള്ള ആളായിരുന്നു എന്ന് കനേഡിയന്‍ അധികൃതര്‍ പറഞ്ഞു. ഐ.എസ് തീവ്രവാദികളുമായി ചേരുന്നതിനായി തയ്യാറെടുക്കുകയായിരുന്നു ഇയാള്‍. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.