കോഴിക്കോട്: വടകരയില്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് നടത്തിയാള്‍ പിടിയിലായി. മാക്കൂല്‍പീടിക സ്വദേശി ദേവരാജനാണ് അറസ്റ്റിലായത്. വടകര പുതിയ ബസ് സ്റ്റാന്റിലെ ലക്കി ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓണ്‍ലൈന്‍ ലോട്ടറികള്‍ നടത്തിയതിന് സംസ്ഥാനത്ത് എടുത്ത പത്തു കേസുകളില്‍ നാലെണ്ണം വടകരയിലാണ് റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഉള്‍പ്പെട്ടയാളാണ് ദേവരാജന്‍ എന്ന് പോലീസ് പറഞ്ഞു. സംസ്ഥാനത്ത് അംഗീകാരം നഷ്ടമായ ലോട്ടറി ഏജന്‍സികളാണ് പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം അംഗീകാരമില്ലാത്ത ഏജന്‍സികളാണ് തട്ടിപ്പിനു പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. വടകര എഎസ്പി യതീഷ്ചന്ദ്രയുടെ ഷാഡോ പോലീസാണ് ദേവരാജനെ കസ്റ്റഡിയിലെടുത്തത്.