കൊച്ചിയില്‍ നടക്കുന്ന ഹാഫ് മാരത്തണിന്റെ റൂട്ട് മാറ്റി. മെട്രോ നിര്‍മ്മാണം നടക്കുന്നതു കൊണ്ടാണ് ആദ്യം നിശ്ചയിച്ച റൂട്ട് മാറ്റിയത്. മാരത്തണ്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിക്കും. 21 കിലോമീറ്ററാണ് മാരത്തണ്‍ ദൂരം. ഈ ദൂരം സൈക്കളില്‍ സഞ്ചരിച്ചാണ് ഉറപ്പുവരുത്തിയത്. ഡിസംബര്‍ 7 ന് നടക്കുന്ന ഹാഫ് മാരത്തണില്‍ അന്താരാഷ്ട്രാ കായിക താരങ്ങള്‍ അടക്കം കാല് ലക്ഷത്തോളം പേര് പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.