കൊച്ചി: സി.പി.എമ്മിന്റെ അമ്പതാം വാര്‍ഷികം സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ വി.എസ്. രംഗത്തുവന്നു. സി.പി.എം. ആഘോഷിക്കുന്നത് വിഭജനത്തിന്റെ വാര്‍ഷികമാണെന്ന പന്ന്യന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് വി.എസ്. കൊച്ചിയില്‍ പറഞ്ഞു. പാര്‍ടിയുടെ ആഘോഷം എന്നു പറയുന്നത് ശരിയായ നിലയിലുള്ള ആഘോഷമാണ്. പന്ന്യന്‍ അങ്ങിനെ ഒരു അഭിപ്രായം പറയാന്‍ സാധ്യതയില്ല. അഥവാ അത്തരം ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പന്ന്യനോട് നേരിട്ടു ചോദിക്കുമെന്നും വി.എസ്. പറഞ്ഞു. ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലായിരുന്നു പന്ന്യന്റെ രവീന്ദ്രന്റെ പരാമര്‍ശം.