പോലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ആര്.എസ്.എസ്. - എ.ബി.വി.പി പ്രവര്‍ത്തകര്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്ത് എന്ന് രേഖകള്‍. എന്നാല്‍ താന്‍ അറിഞ്ഞില്ല എന്ന് തിരുവഞ്ചൂര്‍. കേസിലെ പ്രതിയുടെ അപേക്ഷ പരിഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കേസ് പിന്‍വലിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല. കേസ് പിന്‍വലിക്കണമെന്ന അപേക്ഷ തള്ളണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്തിന് കാക്കിയെ കൈവിട്ട് കാവിയെ ഒപ്പം നിര്‍ത്തുന്നു? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി. ബിജു, ജോസഫ് വാഴയ്ക്കന് എം.എല്‍.എ, വി.വി.രാജേഷ്.