ഡല്‍ഹി: കേരളത്തിന്റെ വികസനപ്രശ്നങ്ങളില് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. റബ്ബറിന്റെ വിലയിടിവ് തടയാന്‍ അടിയന്തര നടപടി വേണമെന്ന് സംഘം ആവശ്യപ്പെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളില്‍ റബ്ബര്‍ അധിഷ്ഠിത പദ്ധതികളും നടപ്പാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം, കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ബി.എഡ്. സെന്ററുകളുടെ അംഗീകാരം, മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് വീട് വയ്ക്കാന്‍ അനുമതി, കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ കാലാവധി നീട്ടല്‍ എന്നീ ആവശ്യങ്ങളും നടപ്പാക്കണമെന്ന് സംഘം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.