കൊച്ചി: നാടകീയതകള്‍ക്കൊടുവിലാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം കൊച്ചിയില്‍ ഇന്ത്യയുമായുള്ള ആദ്യ ഏകദിന മത്സരത്തില്‍ കളിക്കളത്തിലിറങ്ങിയത്. പ്രതിഫലത്തെക്കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കമാണ് വിന്‍ഡീസ് ടീമംഗങ്ങള്‍ കളത്തിലറക്കുന്നതില് നിന്നും പിന്തിരിപ്പിച്ചത്. തങ്ങള്‍ ആദ്യത്തെ ഏകദിനത്തില്‍ നിന്നും പിന്മാറുകയാണെന്ന് കാണിച്ച് ടീമംഗങ്ങള്‍ മെസേജുകള്‍ അയച്ചതോടെ കളി നടക്കുമോ എന്ന കാര്യത്തില്‍ സംശയത്തിലായി. തുടര്‍ന്ന് ടീം മാനേജ്മെന്റും കളിക്കാരും ബോര്‍ഡ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരങ്ങള്‍ കളിക്കാന്‍ തീരുമാനിച്ചത്. ടീം താമസിച്ച ക്രൗണ്‍ പ്ലാസ ഹോട്ടലില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ടീമംഗങ്ങള്‍ ഇറങ്ങിയപ്പോള്‍ മാത്രമാണ് കളി നടക്കുമെന്ന് ഉറപ്പായത്.