ബംഗുലൂരു/ ചെന്നൈ: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ നാളെ രാവിലെ 10.30 ന് കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് പരിഗണിക്കും. ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിന് പരിഗണിക്കാന്‍ നേരത്തെ ഹൈക്കോടതി തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി ജയയുടെ അഭിഭാഷകര്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്കി. ഇതേത്തുടര്‍ന്നാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാന്‍ തീരുമാനമെടുത്തത്. ജയലളിതയ്ക്കു വേണ്ടി വാദിക്കാനായി രാം ജഠ്മലാനിയെ ന്യൂയോര്‍ക്കില്‍ നിന്നുമാണ് എത്തിച്ചത്. അതേ സമയം ജയലളിതയെ ശിക്ഷിച്ചതിനെതിരെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ ചെന്നെയില്‍ ഉപവാസ സമരം നടത്തി.