കോഴിക്കോട്: സംസ്ഥാനത്ത് നല്ല കുടിവെള്ളം ദിവസംപ്രതി കിട്ടാതാവുകയാണെന്ന് ലോക ജലഗുണ നിലവാര അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു. കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മുഴുവന്‍ പദ്ധതികളും സംസ്ഥാനം പാഴാക്കുന്നതിനിടെയാണ് കിട്ടുന്ന വെള്ളം ശുദ്ധമായി സൂക്ഷിക്കാന്‍ പദ്ധതി വേണമെന്നും സംഘടന നിര്‍ദേശിക്കുന്നു. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണക്കു പ്രകാരം ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ 74 ശതമാനവും പാഴാക്കിയ സംസ്ഥാനമാണ് കേരളം. സുസ്ഥിര കുടിവെള്ള പദ്ധതികളില്‍ ഒന്നുപോലും ഇവിടെ നടപ്പായിട്ടില്ല. നാല് കൊല്ലം മുന്‍പ് ശുദ്ധജല വിതരണം നിര്‍ദ്ദേശിക്കപ്പെട്ട ആയിരത്തിലധികം സ്ഥലങ്ങളില്‍ 893 ഇടത്ത് ഇനിയും ഇതിന് സാധിച്ചിട്ടില്ല. കേരളത്തിലെ കുടിവെള്ളത്തില്‍ 80 ശതമാനവും മനുഷ്യ വിസര്‍ജ്യം കലര്‍ന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.