ന്യൂഡല്‍ഹി: യു.എസ് ഉപരോധ ഭീഷണി വകവെക്കാതെ ഇന്ത്യയും റഷ്യയും എസ്400 മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. 543 കോടി ഡോളറിന്റെ ( 40000 കോടി രൂപ) യുടേതാണ് കരാര്‍. റഷ്യയില്‍ നിന്ന് നാല് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വരുന്ന മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കും. 380 കിലോമീറ്റര്‍ അകലെവെച്ച് തന്നെ ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഇതിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് വിവരങ്ങള്‍.