ജലസമൃദ്ധിയില്‍നിന്ന് ജലദൗര്ബല്യത്തിലേക്കു വഴുതി നീങ്ങിയ പ്രദേശമാണ് കേരളം. കടലിനും മലകള്‍ക്കും ഇടയില്‍ നിരവധി പുഴകളും കുളങ്ങളും വെള്ളക്കെട്ടുകളും തിങ്ങി നിറഞ്ഞ പ്രദേശം ഇന്ന് വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പതിവിലും കവിഞ്ഞ മഴ ലഭിക്കുന്ന കാലത്തുപോലും ഒരു തുള്ളി പോലും അധികം ശേഷിപ്പിക്കാന്‍ കഴിയാതെ പോവുകയാണ്. ഗ്രാമങ്ങള്‍ ഇല്ലാതാവുകയും നാട്ടിന്പുറങ്ങളെല്ലാം പട്ടണങ്ങളിലേക്ക് കൂടുമാറ്റം നടത്തുകയും ചെയ്തപ്പോള്‍ സാധാരണക്കാരന് ജലസമൃദ്ധി സ്വപ്നമായി. മഴവെള്ള സംഭരണത്തെ കുറിച്ച് നാം വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ഫലപ്രദമായി പൊതുസമൂഹം ഇപ്പോഴും ഇക്കാര്യത്തില്‍ അലസരാണ്. ഇവിടെയാണ് വ്യത്യസ്ത വഴി തേടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വിസി എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി. ജീവന് ഏറ്റവും അത്യന്താപേക്ഷിതമായ ജലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വിസിയെ പരിചയപ്പെടുക. ഔട്ട് ഓഫ് ദ് ബോക്സ്, എപ്പിസോഡ് 67.
Anchor: Manjusha