അകക്കണ്ണിലെ കാറ്റില്‍ സംഗീതലോകം

ശാസ്ത്രീയ സംഗീതവേദികളില്‍ പാടിയും ചിത്രവീണ വായിച്ചും ഒതുങ്ങിയിരുന്ന വൈക്കം വിജയലക്ഷ്മിയെന്ന അന്ധസംഗീതജ്ഞ ഒരൊറ്റ സിനിമാഗാനം കൊണ്ട് ഉയരങ്ങളിലേക്കെത്തുകയായിരുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ ..... എന്ന ഗാനം വിജയലക്ഷ്മിയെ ചലച്ചിത്രഗാനമേഖലയില്‍ ഒരൊറ്റ ദിനം കൊണ്ട് പ്രിയങ്കരിയാക്കി. സുബ്ബലക്ഷ്മിയുടെ സ്വരസ്വാധീനം അലിഞ്ഞുചേര്ന്നി രുന്ന വിജയലക്ഷ്മി ഇപ്പോള്‍ തമിഴ് ചലച്ചിത്രലോകത്തും എത്തിയിരിക്കുന്നു. അന്ധതയുടെ പാഴ്ശ്രുതിയെ സംഗീതം കൊണ്ടു മറികടന്ന സംഗീതസംവിധായകനാണ് അഫ്‌സല്‍. പത്തു വര്ഷംമായി സംഗീതലോകത്ത് സജീവമായ അഫ്‌സല്‍ വളര്ച്ചുയുടെ പടവുകളില്‍ ഉള്ക്കായഴ്ചയുള്ള സംഗീതത്തെ വാര്ത്തെ ടുക്കുന്നു. വിജയലക്ഷ്മിയും അഫ്‌സലും അകക്കണ്ണുകള്കൊെണ്ട് കണ്ടുമുട്ടുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 61.

Anchor: Others

സ്വപ്‌നങ്ങള്‍ വീണുറങ്ങിയ മനസ്സില്‍ താഴ്‌വരയില്‍

എണ്‍പതുകളില്‍ മലയാള ചലച്ചിത്രശാഖയെ സമ്പന്നമാക്കിയവരില്‍ പ്രമുഖരാണ് ചുനക്കര രാമന്‍കുട്ടിയും ദര്‍ശന്‍ രാമനും. ചുനക്കര അയത്‌നലളിതമായ വരികളിലൂടെയും ദര്‍ശന്‍ അനായാസ ഈണങ്ങളിലൂടെയും മലയാളികളുടെ ഹൃദയം കവര്‍ന്നു. നാടകക്യാമ്പുകളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന ചുനക്കരയുടെ ഗാനശൈലി പിന്നീട് സിനിമയുടെ വലിയ ലോകത്തേക്ക് പടരുകയായിരുന്നു. നാടകങ്ങള്‍തന്നെയാണ് സംഗീതകുടുംബത്തില്‍നിന്നു വന്ന ദര്‍ശന്‍ രാമന്റെയും സംഗീത ജീവിതത്തിന്റെ അടിത്തറ. ചുനക്കര രാമന്‍കുട്ടിയും ദര്‍ശന്‍ രാമനും അവരുടെ ചലച്ചിത്രഗാന ജീവിതത്തിലൂടെ യാത്ര ചെയ്യുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 60.

വേനലില്‍ പിറവിയെടുത്ത ചലച്ചിത്ര സംസ്‌കാരം

അരവിന്ദനായിരുന്നു ഷാജി എന്‍. കരുണിന്റെ ചലച്ചിത്ര ഗുരു. ഇന്‍സ്റ്റിറ്റിയൂട്ട് പഠനത്തിനുശേഷം കെ.എഫ്.ഡി.സിയില്‍ ക്യാമറാമാനായി ഔദ്യോഗികജീവിതം തുടങ്ങിയ ഷാജിക്കു മുന്നില്‍ സിനിമയുടെ പുതിയ വ്യാകരണപുസ്തകം തുറന്നുവെക്കുകയായിരുന്നു അരവിന്ദന്‍. താമസിയാതെ, മലയാളത്തിന്റെ ആര്‍ട്ട്, കൊമേഴ്‌സ്യല്‍ സിനിമകളില്‍ സീജിവസാന്നിധ്യമായ ഷാജിയുടെ സിനിമാജീവിതം പിറവി എന്ന സിനിമയിലൂടെ ഉയരങ്ങളിലേക്കെത്തി. സന്താനനഷ്ടത്തിന്റെ തീവ്രവേദന സെല്ലുലോയ്ഡിലെ കവിതാവേദനയായി മാറുകയായിരുന്നു. എഴുപതുകളില്‍ തുടല്‍പൊട്ടിച്ചുയിര്‍ത്തെഴുന്നേറ്റ കേരളീയ സംസ്‌കൃതിയുടെ പ്രതീകമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. വേനല്‍ എന്ന ആദ്യസിനിമയിലൂടെ ആസ്വാദനത്തിന്റെ നവ്യതലങ്ങള്‍ ലെനിന്‍ തിരശീലയില്‍ എഴുതിച്ചേര്‍ത്തു. തീര്‍ത്തും വ്യത്യസ്തമായ തലങ്ങളിലൂടെ ലെനിന്‍ സിനിമകള്‍ സഞ്ചരിച്ചു. പശ്ചാത്തലം മാറുമ്പോഴും ഓര്‍മ്മകളില്‍ കേരളീയത തുടിച്ചുനിന്ന സിനിമകള്‍. മലയാള സിനിമയുടെ രണ്ട് അഭിമാനസ്തംഭങ്ങള്‍ കണ്ടുമുട്ടുന്നു, ഷാജി എന്‍. കരുണും ലെനിന്‍ രാജേന്ദ്രനും. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 57.

ഒരൊറ്റ ക്ലിക്കില്‍ ഉണരുന്നത് ഒരു പ്രപഞ്ചം

കലാപരതയും സാഹസികതയും സാങ്കേതികതയും എല്ലാറ്റിനുമുപരി പ്രകൃതിയോടുള്ള ഇഴയടുപ്പവും ഒന്നിച്ചു ചേരുമ്പോള്‍ ക്യാമറയില്‍ ഒരു സര്‍ഗനിമിഷം ജ്വലിക്കുന്നു. വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫിയില്‍ മലയാളത്തിന്റെ അഭിമാനങ്ങളായ ബാലന്‍ മാധവനും സാലി പാലോടും ഒന്നിച്ചു ചേരുന്നു. വനം വകുപ്പ് ഉന്നതോദ്യോഗസ്ഥനായ അച്ഛനോടൊപ്പം കേരളത്തിലെ വനാന്തരങ്ങളില്‍ ചെറുപ്പകാലം ചെലവഴിച്ച ബാലന് പ്രകൃതിയുടെ ഉള്ളറകള്‍ പരിചിതം. ഉള്ളിലെ കലാകാരന്റെ വൈഭവം സ്വതസിദ്ധമായ വനയാത്രകളാല്‍ സമ്പന്നമാക്കിയ സാലി പാലോട്. മുന്നില്‍ വന്നുനിറയുന്ന ഓരോ നിമിഷവും അസുലഭമായ സമ്മാനമാണെന്നു വിശ്വസിക്കുന്ന ബാലനും സാലിയും തങ്ങള്‍ക്കു മുന്നില്‍ മാത്രം തെളിഞ്ഞ ആ സൗന്ദര്യനിമിഷങ്ങളെ ഓര്‍ത്തെടുക്കുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 56.

വേഷപ്പകര്‍ച്ചയുടെ കാവാലാളുകള്‍

ചമയം എന്നാല്‍ പട്ടണം റഷീദ്. വസ്ത്രാലങ്കാരം എന്നാല്‍ ഇന്ദ്രന്‍സ് ജയന്‍. മലയാള സിനിമയുടെ തിരശീലയില്‍ എഴുതിച്ചേര്‍്ക്കപ്പെട്ട പേരുകള്‍. മിന്നിമറയുന്ന കഥാപാത്രങ്ങളാകാന്‍ നടന്മാരെയും നടിമാരെയും മാറ്റിമറിച്ചവര്‍. ഇവരുടെ ചമയത്തിനും വസ്ത്രത്തിലും നമ്മുടെ പ്രിയതാരങ്ങള്‍ രൂപം മാറി. വേഷപ്പകര്‍ച്ചയുടെ കാവലാളുകളായ പട്ടണം റീഷീദും ഇന്ദ്രന്‍സ് ജയനും ഓര്‍ത്തെടുക്കുന്നു, ഇരുവരും നടന്നു നീങ്ങിയ സിനിമയുടെ വഴികള്‍. കാലത്തിനനുസരിച്ച് പ്രവര്‍ത്തനമേഖലയില്‍ വരുത്തിയ മാറ്റം എങ്ങനെ അവരെ സിനിമയിലെ നെടുംതൂണുകളാക്കി മാറ്റിയെന്ന് ഇരുവരും പറയുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 50.

സത്യനും പ്രേനസീറും: ഓര്‍മ്മയില്‍ ഒരു ഫഌഷ്ബാക്ക്

ഒരാള്‍ നാല്‍പ്പതാം വയസ്സില്‍ വെള്ളിത്തിരയുടെ സ്വപ്‌നലോകത്തെത്തി മലയാള സിനിമയുടെ സിംഹാസനം സ്വന്തമാക്കി. തൊട്ടുപിന്നാലെ മറ്റൊരാള്‍ തീക്ഷ്ണയൗവ്വനത്തിന്റെ തീജ്വാലയുമായി അഭ്രപാളിയില്‍ തലമുറകളുടെ പ്രിയങ്കരനായി. അഭിനയ ചക്രവര്‍ത്തി സത്യന്‍. താരരാജാവ് പ്രേനസീര്‍. സത്യന്റെ സിനിമാജീവിതം ചുരുങ്ങിയ വര്‍ഷം കൊണ്ടവസാനിച്ചെങ്കിലും കറുപ്പിലും വെളുപ്പിലും വര്‍ണങ്ങളിലും പ്രേനസീര്‍ റെക്കോര്‍ഡുകളുടെ തോഴനുമായി. ഇരുവരുടെയും ഒളിമങ്ങാത്ത ഓര്‍മ്മകളുമായി ഇവരുടെ മക്കള്‍ കണ്ടുമുട്ടുന്നു. സത്യന്റെ മകന്‍ സതീഷ് സത്യനും പ്രേനസീറിന്റെ മകന്‍ ഷാനവാസും. മലയാള സിനിമയുടെ ഉജ്വലകാലഘട്ടം സതീഷിന്റെയും ഷാനവാസിന്റെയും ഓര്‍മ്മകളുടെ വെള്ളിവെളിച്ചത്തില്‍ ഒരു ഫഌഷ്ബാക്കു പോലെ കാണാം. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 45.

നാടകജീവിതം പറഞ്ഞ് ആര്‍ട്ടിസ്റ്റ് സുജാതനും കരകുളം ചന്ദ്രനും

പ്രൊഫഷണല്‍ നാടകം പശ്ചാത്തലമാക്കിയുള്ള കമലിന്റെ നടന്‍ എന്ന ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഈ പശ്ചാത്തലത്തില്‍ അര നൂറ്റാണ്ടോളം നാടകത്തിനുവേണ്ടി ജീവിതം അര്‍പ്പിച്ച രണ്ടു പ്രതിഭകളെ ഈ വേദിയില്‍ അവതരിപ്പിക്കുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിനും സാമ്പത്തിക നേട്ടത്തിനുമപ്പുറം നാടകമെന്ന കാലാരൂപത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച രണ്ടുപേര്‍. ഒരാള്‍ ആയിരക്കണക്കിന് വേദികളില്‍ രംഗപടം ഒരുക്കിയ ആര്‍ട്ടിസ്റ്റ് സുജാതന്‍. മറ്റൊരാള്‍ നടനും സംവിധായകനുമായി നൂറുകണക്കിന് വേദികള്‍ പങ്കിട്ട കരകുളം ചന്ദ്രന്‍. ഇവര്‍ രണ്ടുപേരും കണ്ടുമുട്ടുന്നു. എപ്പിസോഡ് 42

മന്ത്രിയും മാന്ത്രികനും മായുമ്പോള്‍

പ്രതിസന്ധികളില്‍പെടുമ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക താനൊന്ന് അപ്രത്യക്ഷനായിരുന്നെങ്കില്‍ എന്നായിരിക്കും. ഒരു മാന്ത്രികന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും ഒരു വലിയ സദസിനു മുന്നില്‍ അപ്രത്യക്ഷനാവാന്‍ ആയിരിക്കും. അവര്‍ കണ്ടുമുട്ടുമ്പോള്‍ ഇക്കുറി വ്യത്യസ്തമായ രണ്ട് മേഖലയില്‍നിന്നുള്ളവരെ അവതരിപ്പിക്കുന്നു. മന്ത്രി എം.കെ. മുനീറും മാന്ത്രികന്‍ ഗോപിനാഥ് മുതുകാടും. രാഷ്ട്രീയക്കാരന്റെ മെയ്‌വഴക്കത്തോടെ മാന്ത്രികത കാഴ്ചവെക്കുന്ന മുതുകാടും മാന്ത്രികന്റെ ചടുലതയോടെ മുനീറും കണ്ടുമുട്ടുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 37.

ക്യാമറയ്ക്കു പിന്നില്‍നിന്ന് സിനിമ കണ്ടവര്‍

മലയാള സിനിമയുടെ ദൃശ്യഭംഗി മാറ്റിമറിച്ച രണ്ട് പ്രമുഖ ക്യാമറമാന്‍മാര്‍, രാമചന്ദ്ര ബാബുവും സണ്ണി ജോസഫും രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണ്. പത്തു വര്‍ഷത്തെ ഇടവേളയില്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു പുറത്തിറങ്ങിയവര്‍. രാമചന്ദ്ര ബാബുവിന്റെ തുടക്കം സംവിധായകന്‍ ജോണ്‍ ഏബ്രഹാമിനൊപ്പമായിരുന്നെങ്കില്‍ സണ്ണി ക്യാമറ ചലപ്പിച്ചത് വിഖ്യാതനായ അരവിന്ദനൊപ്പം. എപ്പോഴും നല്ല സിനിമയെ നെഞ്ചിലേറ്റുന്ന രാമചന്ദ്ര ബാബുവും സണ്ണി ജോസഫും മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ ഓര്‍ത്തെടുക്കുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 36.

രണ്ടു വില്ലന്‍മാര്‍ കണ്ടുമുട്ടുന്നു; ബാബു ആന്റണിയും രവീന്ദ്രനും

പ്രേക്ഷക മനസില്‍ വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന ബാബു ആന്റണിയും രവീന്ദ്രനും കണ്ടുമുട്ടുമ്പോള്‍. വില്ലന്‍ വേഷത്തിന് പുറമെ നൃത്ത രംഗത്തെ ചടുല ചലനങ്ങളിലൂടെയാണ് രവീന്ദ്രന്‍ യുവത്വത്തെ ഇടക്കി മറിച്ചതെങ്കില്‍ ഒരു ആഭ്യാസിയുടെ പ്രകടന തികവോടുകൂടിയാണ് ബാബു ആന്റണി ചെറുപ്പക്കാരുടെ മനസില്‍ ചേക്കേറിയത്. വില്ലനില്‍ നിന്ന് സ്വഭാവ നടനിലേക്കുള്ള മാറ്റം തങ്ങളുടേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ സ്വീകരിച്ചത് ഹൃദയത്തിലേക്കാണ്. ബാബു ആന്റണിയും രവീന്ദ്രനും സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സുതുറക്കുന്നു. അവര്‍ കണ്ടുമുട്ടുമ്പോള്‍, എപ്പിസോഡ് 34

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം