തറികളില്‍ നിന്നുയരുന്നു ജീവതാളം

പ്രളയാനന്തരം അതിജീവനത്തിന്റെ പുനരുജ്ജീവനത്തിന്റെ എത്രയെത്ര മനോഹര കഥകളാണ് നാം കേള്‍ക്കുന്നത്? പ്രളയത്തില്‍ തകര്‍ന്നു പോയ ചേന്നമംഗലത്തെ രക്ഷിക്കാന്‍ അവതരിച്ച ചേക്കുട്ടിയെ കഴിഞ്ഞ ദിവസം നമ്മള്‍ നല്ല വാര്‍ത്തയിലൂടെ പരിചയപ്പെട്ടു. ഇതാ അവരുടെയൊക്കെ കരുത്തില്‍ ചേന്നമംഗലം തിരിച്ചു വരികയാണ്. സേവ് ദി ലൂം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന ഫലമായി ചേന്നമംഗലം നെയ്ത്തിന്റെ വഴിയിലേക്ക് മടങ്ങിയെത്തുന്നു. നല്ലവാര്‍ത്ത, എപ്പിസോഡ്: 68

Anchor: N. Sreeja

തുളുനാടിന്റെ കമ്പളക്കമ്പം

കളിയാട്ടക്കാവുകള്‍ക്ക് സമാനമായ കാഴ്ചകളാണ് തുളുനാട്ടിലെ കമ്പളക്കണ്ടത്തിലും. വൃശ്ചികമായാല്‍ നിലമൊരുങ്ങുകയായി. നീറ്റിലിറങ്ങാന്‍ തുടിച്ചുകുതിച്ച് നാല്‍ക്കാലികളെത്തുകയായി. നാട് ആഘോഷത്തിലമരുകയായി. മനസുനിറയെ വിളവുതന്ന മണ്ണില്‍ മനുഷ്യനൊപ്പം വിയര്‍പ്പുചിന്തിയമൃഗങ്ങളും കൈയ്യും മെയ്യും മറന്ന് വേഗപ്പോരിനിറങ്ങുന്ന കാഴച. കമ്പളം നടക്കുന്ന ഗ്രാമം ഉത്സവാന്തരീക്ഷത്തിലായിരിക്കും. ആര്‍പ്പുവിളികളും ആവേശവും വാനോളമുയരും. നാടൊന്നുചേരും. കളിക്കോപ്പും കല്ലുമാലയും മധുരപലഹാരങ്ങളും വില്‍ക്കാന്‍ നാലുദേശത്തുനിന്നും ആളുകളെത്തും. വിളവെടുപ്പും വിശ്വാസവും ഇടകലര്‍ന്ന ഗ്രാമീണ ഉത്സവമാണ് തുളുനാടിന് കമ്പളം. നല്ലവാര്‍ത്ത, എപ്പിസോഡ്: 19.

നല്ല വെള്ളം എന്ന അവകാശം നേടിക്കൊടുത്ത കുട്ടികള്‍- നല്ലവാര്‍ത്ത

ചിന്തകളും പ്രവര്‍ത്തികളും കൊണ്ട് അത്ഭുതപ്പെടുത്തി കുട്ടികള്‍ നമുക്ക് മുന്നിലെത്താറുണ്ട്. കണ്ണൂരിലെ ഏറ്റുകുടുക്ക സ്‌കൂളിലെ കുട്ടികള്‍ ഒരു പ്രോജക്ട് നടത്തി. നല്ല വെള്ളം എന്ന അവകാശത്തെ സംരക്ഷിക്കുകയാണ് കുട്ടികളുടെ ഈ പ്രോജക്ട്.- തൊണ്ണൂറ്റിനാലാം വയസിലും പരിഷ്‌കൃത സമൂഹം മറന്നുതുടങ്ങിയ അല്ലെങ്കില്‍ ഓര്‍മ്മ പോലുമില്ലാത്ത ചില കലകളെ പുതിയ തലമുറയിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് രാമനാശാന്‍. സീതക്കളിക്കും ഭാരതക്കളിക്കും ഇവിടെ ലഭിക്കുന്നത് ഒരു പുനഃര്‍ ജന്മമാണ്.- നല്ലവാര്‍ത്ത.

മാതൃകയാക്കാവുന്ന അണ്ണാ ഹസ്സാരെയുടെ മഹാവിദ്യാലയം- നല്ല വാര്‍ത്ത

തോല്‍ക്കാന്‍ അനുവദിക്കാത്ത ഒരു സ്‌കൂള്‍. ജീവിതത്തിലും പഠനത്തിലും സ്വന്തം ഗ്രാമമായ റാലിഗന്‍ സിദ്ധിയില്‍ പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ നടത്തുന്ന ഈ സ്‌കൂളിന്റെ വിശേഷങ്ങളാണ് ഇന്ന് ആദ്യം. കോഴിക്കോടുള്ള ദമ്പതിമാര്‍ സ്വന്തമായുള്ള കോടിക്കണക്കിന് രൂപയ വിലയുള്ള ഭൂമി ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന് സൗജന്യമായി നല്‍കി. ഇതിന് കഴിയുന്നത് നന്മ മാത്രമല്ല. പൊതു വിദ്യഭ്യാസത്തെ ശക്തിപ്പെടുത്തുക എന്ന വലിയ കാഴ്ചപ്പാടുകൂടി അതിന് പിന്നിലുണ്ട്. അര്‍ബുദം കൊണ്ട് മുടി കൊഴിഞ്ഞുപോയവര്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കുകയാണ് ബംഗലുരുവിലെ ഒരു കലാകാരന്‍. വിഗ്ഗ് നിര്‍മ്മിച്ച് നല്‍കുകയാണ് മാരി ഷെട്ടി കുമാര്‍. നല്ല വാര്‍ത്ത.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം