മരുഭൂമിയില്‍ ദാഹിക്കുന്നവര്‍ക്ക് കുടിനീരു നല്‍കിയൊരു മനുഷ്യന്‍

ഉമല്‍ ഖ്വയിന്‍ ബീച്ച് പരിസരത്തെ ഒരു സ്വദേശിയുടെ വീട്ടുമുറ്റം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് വച്ചിരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുകയാണ് ഈ നന്മ മനുഷ്യന്‍. ദിവസം കുറഞ്ഞത് 500 പേരെങ്കിലും ഇവിടെ കുടിവെള്ളം ശേഖരിക്കാനെത്തുന്നു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 192.

Anchor: Others

മൂല്യം കുറഞ്ഞ് രൂപ; പണമയയ്ക്കല്‍ സുരക്ഷിതമോ?

ഗള്‍ഫില്‍ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞു. പ്രവാസികള്‍ നാട്ടില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. പ്രവാസികളുടെ നാട്ടില്‍ നിന്നുള്ള ഗള്‍ഫ് സെക്ടറിലേക്കുള്ള യാത്രയെത്തുടര്‍ന്ന് ഈ മേഖലയിലെ യാത്രാ നിരക്ക് കുത്തനെ കൂട്ടി. ഇതിനിടയിലാണ് രൂപയുടെ മൂല്യത്തകര്‍ച്ച. ഇന്ത്യന്‍ രൂപയുടെ മൂല്യം ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പ്രവാസികള്‍ പരമാവധി പണം നാട്ടിലേക്ക് അയയ്ക്കുന്നുണ്ട്. ചിലയാളുകള്‍ യു.എ.ഇയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തുവരെ നാട്ടിലേക്ക് പണമയയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ കടം വാങ്ങിയുള്ള പണമയയ്ക്കല്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കുകയാണ് അറേബ്യന്‍ സ്‌റ്റോറീസില്‍. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 189

ലോകകപ്പ് ട്രോഫിക്ക് വന്‍ സ്വീകരണമൊരുക്കി ഒമാന്‍, അറേബ്യന്‍ സ്റ്റോറീസ്

ലോകകപ്പ് ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ തയ്യാറായിക്കഴിഞ്ഞു. ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും ഒമാന്‍ ക്രിക്കറ്റിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല, ലോകകപ്പ് ക്രിക്കറ്റിന്റെ ട്രോഫിക്ക് ഒമാനില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ക്രിക്കറ്റ് കളിക്കാത്ത സ്വദേശികള്‍ പോലും ലോകകപ്പ് ട്രോഫിയെ ഒരു നോക്ക് കാണാന്‍ ഒന്നു തൊടാനായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ തടിച്ചു കൂടി. ക്രിക്കറ്റ് ആരാധകരുടെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടി സമുചിതമായാണ് ഒമാന്‍ ആഘോഷമാക്കിയത്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 188

വിപുലമായ സൗകര്യങ്ങളുമായി യു.എ.ഇ പൊതുമാപ്പ്

വിപുലമായ സൗകര്യങ്ങളോടെയാണ് ഇത്തവണ യു.എ.ഇ പൊതുമാപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. പൊതുമാപ്പ് കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് യു.എ.ഇ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ദുബായ് അവീറില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് വലിയ ടെന്റുകളിലായാണ് പൊതുമാപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നൂറിലേറെ ഉദ്യോഗസ്ഥരാണ് പൊതുമാപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇവിടെ സജ്ജമായിട്ടുള്ളത്. രാവിലെ എട്ടു മണിമുതല്‍ വൈകിട്ട് എട്ട് മണിവരെയുള്ള സമയത്താണ് പൊതുമാപ്പിന്റെ സേവനങ്ങള്‍ നല്‍കുക. വരുന്ന മൂന്നു മാസക്കാലം പൊതുമാപ്പിന്റെ ആനുകൂല്യം സ്വീകരിക്കാവുന്നതാണ്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 185

ബഹ്‌റിനില്‍ പുതിയ ഇന്ത്യന്‍ എംബസി

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഥവാ ജി.സി.സിയിലെ ഏറ്റവും കുഞ്ഞു രാജ്യമാണ് ബഹ്‌റിന്‍. പക്ഷെ ഇന്ത്യക്കാരുടെ സാന്നിധ്യം കൊണ്ട് വളരെ വിപുലമാണ് ഇന്ത്യക്കാര്‍ക്ക് ഈ രാജ്യം. ബഹ്‌റിനില്‍ പുതിയതായി ഇന്ത്യന്‍ എംബസി കെട്ടിടം പടുത്തുയര്‍ത്തിയിരിക്കുന്നു. ഇവിടുത്തെ ഭരണാധികാരികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഇന്ത്യ ഈ കെട്ടിടം പടുത്തുയര്‍ത്തിയത്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ബഹ്‌റിനില്ലെത്തി. ഇരു രാജ്യങ്ങളും ശ്രദ്ധേയമായ ചില കരാറുകളിലും ഒപ്പു വച്ചു. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 183.

പൊതുമാപ്പ് ആനുകൂല്യത്തില്‍ ഈ ഉമ്മയും മകനും കേരളത്തിലേക്ക്

ഫുജൈറയില്‍ ഇരുപതു വര്‍ഷത്തിലേറെയായി താമസ രേഖകള്‍ ഒന്നുമില്ലാതെ ജീവിക്കുന്ന ഒരു ഉമ്മയും മകനുമുണ്ട്. സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന സൈറയും മകന്‍ പര്‍വ്വേസും. പര്‍വ്വേസ് ബുദ്ധിമാന്ദ്യമുള്ള മകനാണ്. 40 വയസ് കഴിഞ്ഞിരിക്കുന്നു. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം തേടാനായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബിനെ സമീപിച്ചതാണ് ഈ ഉമ്മയും മകനും. കേരളത്തിലുള്ള ഉമ പ്രേമനെ ക്ലബ് അധികൃതര്‍ ബന്ധപ്പെട്ടു. പുനെ സ്വദേശികളായ സൈറ ഉമ്മയെയും പര്‍വ്വേസിനെയും ഏറ്റെടുക്കാന്‍ ഉമ പ്രേമന്‍ തയ്യാറായിരിക്കുകയാണ്. അട്ടപ്പാടിയിലുള്ള ശാന്തിയിലേക്ക് ഏറെ വൈകാതെ ഇരുവരെയും അവര്‍ കൊണ്ടു പോകും. അറേബ്യന്‍ സ്‌റ്റോറീസ്: എപ്പിസോഡ്: 182.

സാഹോദര്യത്തിന്റെ പ്രതീകമായി ഫുജൈറയിലെ പള്ളി

ഫുജൈറയിലെ അല്‍ഹായല്‍ പ്രദേശം ഒരു വ്യവസായ മേഖലയാണ്. എതാണ്ട് 5000ത്തിനടുത്ത് ആളുകള്‍ ഇവിടെ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ട്. ഇവിടുത്തുകാര്‍ക്ക് ഒരു കുറവുണ്ടായിരുന്നു. അതൊരു മുസ്ലീം പള്ളിയുടെ കുറവായിരുന്നു. എന്നാല്‍ ഈ റമദാന്‍ മാസത്തില്‍ ഒരു ക്രിസ്ത്യാനി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയായ കായംകുളത്തുക്കാരന് സജി ചെറിയാന്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത് ഒരു പള്ളി ഇവര്‍ക്കായി നിര്‍മിച്ചു നല്‍കി. ഈ പള്ളിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തികള്‍ ഏറെയാണ് എത്തിയത്. 250 ആളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുള്ള പള്ളിക്ക് മര്‍യം ഉമ്മ് ഈസ എന്ന പേരാണ് സജി ചെറിയാന്‍ നല്‍കിയിരിക്കുന്നത്.അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 177.

അല്‍ ബറാരിയുടെ കാടിനു നടുവിലെ ഭക്ഷണശാലയുട വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്

അബുദാബിയെയും ദുബായെയും വടക്കന്‍ എമിറേറ്റുകളെയും സംയോജിപ്പിച്ചുള്ള അതിവേഗ ഹൈവേയാണ് ഷെയ്ക്മുഹമ്മദ് ബിന്‍സായിദ് റോഡ്. ഈ റോഡരികില്‍ മനോഹരമായ ഒരു കാടുണ്ട്. ദുബായിലെ പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അല്‍ ബറാരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാടും കാടിന്‍ നടുവിലെ പാര്‍പ്പിട സമുച്ചയവും. ഈ കാടിന്‍ നടുവില്‍ മനോഹരമായ ഒരു ഭക്ഷണശാലയുമുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പിക്‌നിക്ക് ഭക്ഷണശാലയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അല്‍ ബറാരിയുടെ കാടിനു നടുവിലെ ഭക്ഷണശാലയുട വിശേഷങ്ങളുമായി അറേബ്യന്‍ സ്റ്റോറീസ്. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 174.

ഐക്യരാഷ്ട്രസഭയെ അറിയുന്ന അറേബ്യയിലെ കുട്ടികള്‍

ലോകം മുഴുവന്‍ സ്വാധീനിക്കാന്‍ കഴിയുന്ന പ്രമുഖ സ്ഥാപനമാണ് ഐക്യരാഷ്ട്ര സഭ. അവിടെ സ്ഥിരാംഗത്വത്തിനായി ഇന്ത്യ പരിശ്രമിക്കുകയാണ്, പലരുടെയും പിന്തുണ തേടുകയാണ്. എന്താണ് ഐക്യ രാഷ്ട്രസഭ?, എന്തൊക്കെ പരിപാടികളാണ് അവിടെ നടക്കുന്നത്? അവിടേക്ക് ആര്‍ക്കൊക്കെ പോകാന്‍ കഴിയും? ഐക്യരാഷ്ട്ര സഭയുടെ അസംബ്ലി എങ്ങനെയാണ് നടക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനും അതൊക്കെ അനുഭവിക്കാനും നമുക്കെല്ലാവര്‍ക്കും ആകാംക്ഷയും കൗതുകവുമൊക്കെയുണ്ടാകും. എന്നാല്‍ ഈ കാര്യങ്ങളൊക്കെ അറിഞ്ഞ് മനസ്സിലാക്കിയ ഒരു പറ്റം പെണ്‍കുട്ടികള്‍ ദുബായിലുണ്ട്. ഐക്യ രാഷ്ട്ര സഭ കുട്ടികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി നടത്തുന്ന മാതൃകാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഭാഗ്യം കിട്ടിയ പെണ്‍കുട്ടികളാണിവര്‍. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 173

മജലിസ് എന്ന ആര്‍ട്ട് ഗ്യലറിയുടെ വിശേഷങ്ങള്‍ അറേബ്യന്‍ സ്‌റ്റോറീസ്

യു.എ.ഇയുടെ ആദ്യത്തെ ആര്‍ട്ട് ഗ്യാലറിക്ക് ഒരുപാട് ചരിത്രം പറയാനുണ്ട്. ദി മജലിസ് എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്നത് ദുബായ് ഭരണാധികാരിയുടെ ഓഫീസിനും ദുബായ് മ്യൂസിയത്തിനും ഒത്തമധ്യത്തിലാണ്. മജലിസിന് ചുമതലയുള്ള ബ്രിട്ടീഷുകാരി ആലിസണ്‍ കോളിന്‍സ്‌ ഒരു പക്ഷേ, സ്വന്തം നാടിനെക്കാള്‍ കാലംജീവിച്ചത് യു.എ.ഇയുടെ മണ്ണിലാണ്. യു.എ.ഇയുടെ ചരിത്രം പഠിക്കാനെത്തുന്നവര്‍ക്കും ഈ ആര്‍ട്ട് ഗ്യാലറി ഒരുപാട് കാര്യങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഏതൊരാള്‍ക്കും ഇവിടെ പ്രദര്‍ശനം നടത്താനും അവസരമുണ്ട്. ദി മജലിസിന്റെ കാഴ്ചയാണ് അറേബ്യന്‍ സ്റ്റോറീസില്‍ ആദ്യം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 160.

ചെണ്ട കൊട്ടിയും കണക്ക് പഠിക്കാം: അറേബ്യന്‍ സ്റ്റോറീസ്

ചെണ്ട മലയാളികളുടെ കുത്തകയാണ്. ഈ സംഗീത ഉപകരണം വായിക്കാന്‍ മിടുക്കന്മാരായി ലോക പ്രശസ്തി നേടിയിട്ടുള്ളതെല്ലാം മലയാളികളാണ്. മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ ചെണ്ടയുടെ മുഴക്കവും പെരുക്കവും കാണാം കേള്‍ക്കാം. ഷാര്‍ജയിലും ഒരു ചെണ്ട വിദ്വാനുണ്ട്. പേര് രാജീവ്. രാജീവിന് ഒരു മകളുണ്ട്. മാളവിക. മാളവിക കണക്കില്‍ മിടുക്കിയാണ് നമുക്കെല്ലാവല്ലാവര്‍ക്കുമറിയാം കണക്ക് വളരെ ആയാസ രഹിതമായി പഠിക്കാന്‍ കഴിയുന്നതാണ് അബാക്കസ്. ഈ അബാക്കസിന്റെ ഒരു പാഠം കണക്കിനൊപ്പം മറ്റേതെങ്കിലും ചെയ്യുക എന്നുള്ളതാണ്. അങ്ങനെ മാളവിക തിരഞ്ഞെടുത്തത് അച്ഛന്റെ വഴിയാണ് ചെണ്ട കൊട്ടി ഇവള്‍ കണക്ക് കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനുമൊക്കെ നമ്മളെ കാട്ടി തരും. ചെണ്ടയും കണക്കും മാളവികയും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 153.

ഗിന്നസ് റെക്കോര്‍ഡ് നേടിയ യുഎഇയിലെ ഇന്ത്യന്‍ സ്‌കൂള്‍

റെക്കോര്‍ഡുകളുടെ നാടാണ് യുഎഇ. ഗിന്നസ് വേള്‍ഡിന് ഇവിടെ സ്വന്തമായൊരു ഓഫീസ് തന്നെയുണ്ട്. അത്രമാത്രമുണ്ട് റെക്കോര്‍ഡുകളുടെ പെരുമ. ഇക്കഴിഞ്ഞ വാരം ഒരു പ്രമുഖ റെക്കോര്‍ഡ് ഷാര്‍ജ സ്ഥാപിച്ചു. ഷാര്‍ജ മുവൈലിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കുട്ടികളും ജീവനക്കാരും അധ്യാപകരും എല്ലാം ചേര്‍ന്നാണ് ഈ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. കുട്ടികളെല്ലാം ചേര്‍ന്ന് ഒരു കപ്പലിന്റെ മാതൃക സ്ഥാപിച്ചു. 4882 കുട്ടികളായിരുന്നു ഈ റെക്കോര്‍ഡ് പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 149.

ചരിത്രമായി ഷാര്‍ജ ഭരണാധികാരിയുടെ കേരള സന്ദര്‍ശനം - അറേബ്യന്‍ സ്‌റ്റോറീസ്

ഷാര്‍ജാ ഭരണാധികാരിയും യു.എ.ഇയുടെ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരളസന്ദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മൂന്ന് വര്‍ഷത്തിലധികമായി ക്രിമിനല്‍ കുറ്റത്തില്‍ ഇടപെടാത്ത ആളുകളുടെ മോചനം സാധ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. പൊതുവേദിയില്‍ തന്നെയാണ് ശൈഖ് സുല്‍ത്താന്‍ ഈ പ്രഖ്യാപനം നടത്തിയത്. അതു മാത്രമല്ല ഇത്തരം കുറ്റവാളികള്‍ക്ക് ഷാര്‍ജയില്‍ തന്നെ മികച്ച ജോലിയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഷാര്‍ജ സുല്‍ത്താന്റെ സന്ദര്‍ശന വിവരങ്ങളാണ് അറേബ്യന്‍ സ്റ്റോറിസില്‍ ആദ്യം. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 143.

ദുബായിലെ ലിറ്റില്‍ ഗ്ലാഡിയേറ്റേഴ്‌സ്

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ്. കൊച്ചു കുട്ടികളെ അവരുടെ ചെറു പ്രായത്തില്‍ തന്നെ വ്യായാമ മുറകള്‍ അഭ്യസിപ്പിച്ചാല്‍ അവര്‍ വളര്‍ന്നുവരുമ്പോള്‍ നല്ല ആരോഗ്യവാന്മാരാകും. ഇത് മുന്‍നിര്‍ത്തിയാണ് ദുബായിലെ പാംജുമേറയില്‍ ലിറ്റില്‍ ഗ്ലാഡിയേറ്റേഴ്‌സ് എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രം ഒരു ഹെല്‍ത്ത് ക്ലബ് തുടങ്ങിയിട്ടുള്ളത്. ആറ് മാസം മുതലുള്ള കുട്ടികള്‍ക്ക് ഇവിടെ നീന്തല്‍ പരിശീലനമുണ്ട്. പതിനാലു വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വിവിധ വ്യായാമങ്ങള്‍ പ്രത്യകിച്ച് യോഗ അടക്കമുള്ള കാര്യങ്ങളാണ് ഇവിടെ ഇവര്‍ പഠിപ്പിക്കുന്നത്. ഇതിനായി മികച്ച പരിശീലകരെയും സജ്ജമാക്കിയിട്ടുണ്ട്. അറേബ്യന്‍ സ്റ്റോറീസ്, എപ്പിസോഡ്: 138.

ജബ് ഹാരി മെറ്റ് സേജാലിന്റെ വിശേഷങ്ങളുമായി ഷാരുഖ് ഖാനും അനുഷ്‌കയും അറേബ്യന്‍ സ്‌റ്റോറീസില്‍

ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മയും ഒന്നിക്കുന്ന ജബ് ഹാരി മെറ്റ് സേജല്‍ തീയറ്ററുകളിലേക്ക് എത്തുകയാണ്. യു.എ.ഇയില്‍ മൂന്നാം തിയതി ചിത്രം റിലീസ് ചെയ്തപ്പോള്‍ ഇന്ത്യയില്‍ നാലാം തിയതിയാണ് ചിത്രം റിലീസിങ്ങിനെത്തിയത്. ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും പറയുന്നത് കേട്ടാല്‍ നമുക്ക് ഒരു കാര്യം മനസിലാകും. ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടുള്ള ചിത്രങ്ങളില്‍ വേറിട്ടതാകും ഈ ചിത്രം. ഇംതിയാസ് അലിയുടെ സംവിധാനത്തിലൊരുങ്ങുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ വിശേഷങ്ങളുമായി ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും മാതൃഭൂമി ന്യൂസിന്റെ ക്യാമറയ്ക്ക് മുന്നില്ലെത്തി. അവര്‍ ഇരുവരുടെയും വിശേഷങ്ങളിലേക്കും. ജബ് ഹാരി മെറ്റ് സേജാലിന്റെ വിശേഷങ്ങളിലേക്കുമാണ് ഇനി. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ്: 134.

ബിന്ദുവിന്റെ 'വാക്സ്ഥലി'യുടെ വിശേഷങ്ങള്‍

രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല രണ്ട് കിഡ്‌നികളുടെയും പ്രവര്‍ത്തനം അവതാളത്തില്‍, പക്ഷെ തന്റെ അസുഖത്തിന്റെ പേര് പറഞ്ഞ് മറ്റുള്ളവരുടെ സഹതാപത്തിന്റെ പാത്രമാകാനല്ല കാഞ്ഞങ്ങാടുകാരി ബിന്ദു സന്തോഷ് ആഗ്രഹിക്കുന്നത്. മറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് താനിഷ്ടപ്പെട്ടിരുന്ന പുസ്തകങ്ങളുടെ ഭാഗമായി താര്‍ കുറിച്ച അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്ന ആള്‍ക്കാരുടെ ഇഷ്ടം തേടാനാണ്. ബിന്ദു സന്തോഷ് തന്റെ ബ്ലോഗിന്റെ പേരായ വാകസ്ഥലി എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. ബിന്ദുവിന്റെ വിശേഷങ്ങളാണ് അറേബ്യന്‍ സ്റ്റോറീസ്. എപ്പിസോഡ്: 127.

വാദി ബാനി ഖാലിദ്: മണലാരണ്യത്തിലെ കനിവുറവ

അത്ഭുതങ്ങളുടെ നാടാണ് ഗള്‍ഫ് നാടുകള്‍. അതുകൊണ്ടാണ് അനേകം ആളുകള്‍ ഇവിടെ ഉപജീവനം തേടിയെത്തുന്നത്. അത്ഭുതങ്ങള്‍ ഉപജീവനത്തില്‍ മാത്രമല്ല ഈ ഊഷര ഭൂമിയിലെ ചില തെളിനീര്‍ കാഴ്ചകള്‍ കൊണ്ട് കൂടിയാണ്. അങ്ങനെ നല്ല കാഴ്ചകളുടെ നാട് കൂടിയാണ് ഗള്‍ഫ് നാടുകള്‍. ഗള്‍ഫ് നാടുകള്‍ ചുട്ടുപഴുക്കുമ്പോഴും എപ്പോഴും യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു പ്രദേശമായി മാറിയിട്ടുണ്ട് ഒമാനിലെ ചില പ്രദേശങ്ങള്‍. അതിലൊന്നാണ് ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി ബാനി ഖാലിദ്. ഏത് സമയത്ത് പോയാലും ഇവിടെ വെള്ളമുണ്ടാകും. നല്ല തണുപ്പുള്ള വെള്ളം. ഈ വെള്ളത്തില്‍ നീന്തിക്കുളിച്ചാണ് പല സന്ദര്‍ശകരും ഇവിടെനിന്ന് മടങ്ങുക. അറേബ്യന്‍ സ്റ്റോറിസ്, എപ്പിസോഡ് 86.

മ്രിന്‍മെയുടെ ജലഛായ ചിത്രങ്ങള്‍

ജലഛായത്തില്‍ അദ്ഭുതം തീര്‍ക്കുന്ന മ്രിന്‍മെയെയും പരിചയപ്പെടുത്തുന്നു ഈ എപ്പിസോഡില്‍. ജലഛായ ചിത്രകലയിൽ തന്റേതായ ഇടം തീർക്കുകയാണ് മുന്പ് എയർഹോസ്റ്റസായിരുന്ന മ്രിൻമെയ് എന്ന ആലുവക്കാരി.​ ദുബായ് അല്‍ഖൂസിലെ കാര്‍ട്ടൂണ്‍ ആര്‍ട്ട് ഗ്യാലറിയിലെ ഗ്യാലറി മാനേജരായി ജോലി നോക്കുന്ന മ്രിൻമെയുടെ ചിത്രപ്രദർശനം വേറിട്ട വിരുന്നൊരുക്കി. ദുബായ് വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ജീവന്‍ വെടിഞ്ഞ ജാസിം ഈസ അല്‍ ബലൂഷിയുടെ വീട്ടില്‍ ഇന്ത്യാക്കാര്‍ അനുശോചനം അറിയിക്കുന്നതിനായി പ്രവഹിക്കുകയാണ്. ജാസിം ഈസയ്ക്കു അറേബ്യന്‍ സ്‌റ്റോറീസിന്റെയും അനുശോചനങ്ങള്‍. കൂടാതെ പ്രവാസിയും നാടകരചയിതാവുമായ ജോസ് കോയിവിളയുടെ വിശേഷങ്ങളും. അറേബ്യന്‍ സ്‌റ്റോറീസ്, എപ്പിസോഡ് 84.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം