മികച്ച എംപിവി ആകാന്‍ മരാസോ

മള്‍ട്ടി പര്‍പ്പസ് ശ്രേണിയില്‍ മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ വാഹനമാണ് മരാസോ. ഇനോവയുടെ എതിരാളിയായിട്ടാണ് ഇന്ത്യന്‍ നിരത്തിലേക്ക് മഹീന്ദ്ര മരായോയെ അവതിപ്പിച്ചിരിക്കുന്നത്. ഫസ്റ്റ് ഡ്രൈവ്. എപ്പിസോഡ്: 229.

Anchor: Roshan Joseph

തനി ഇന്ത്യന്‍ മുഖവുമായി ഫോക്‌സ്‌വാഗണ്‍ അമിയോ

ഫസ്റ്റ് ഡ്രൈവിന്റെ ഈ എപ്പിസോഡില്‍ റോഷന്‍ ജോസഫ് പ്രേക്ഷകര്‍ക്കു പരിചയപ്പെടുത്തുന്നത് ഫോക്‌സ്‌വാഗണിന്റെ അമിയോ ആണ്. ഇന്ത്യക്കു വേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച വാഹനമാണ് അമിയോ. പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് അമിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍പില്‍ നിന്നുള്ള കാഴ്ചയില്‍ പോളോ ഹാച്ച്ബാക്കുമായാണ് അമിയോയ്ക്ക് ഏറെ സാമ്യം. പിറകുവശം പോളോയുടെയും പുതിയ വന്റോയുടെയും ഒരു മേളനമാണ്. പോളോയുടെ ചതുരത്തിലുള്ള ടെയില്‍ ലാംപ് ക്ലസ്റ്റര്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. പോളോയുടെ പോലുള്ള 1.2 ലിറ്റര്‍ എം.പി.ഐ. പെട്രോള്‍ എഞ്ചിനും 1.5 ടി.ഡി.ഐ. ഡീസല്‍ എഞ്ചിനുമാണുള്ളത്. സാധാരണ മോഡളുകളില്‍ അഞ്ച് സ്പീഡും ഉയര്‍ന്ന മോഡലുകളില്‍ ഏഴ് സ്പീഡ് ട്രാന്‍സ്മിഷനുമുണ്ട്. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ് 146.

മാരുതി വിറ്റാര ബ്രെസ്സയെത്തി

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വേഗത്തില്‍ വളരുന്ന വിഭാഗമായ കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (കോംപാക്ട് എസ്.യു.വി.) ശ്രേണിയിലുള്ളതാണ് ബ്രെസ്സ. മാരുതിക്ക് ഇതുവരെ സാന്നിധ്യമില്ലാതിരുന്ന ഈ വിഭാഗത്തില്‍ വിറ്റാര ബ്രെസ്സയുടെ വരവോടെ സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്ന് മാരുതി കരുതുന്നു. ആശയം, രൂപകല്പന, നിര്‍മാണം എന്നിവയെല്ലാം ഇന്ത്യയില്‍ തന്നെ നിര്‍വഹിച്ച മോഡലാണെന്ന പ്രത്യേകത വിറ്റാര ബ്രെസ്സയ്ക്കുണ്ട്. കൂടാതെ മഴക്കാലത്തു വാഹനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെയും അവയ്ക്കുള്ള പരിഹാരങ്ങളും ഈ എപ്പിസോഡില്‍ കാണാം. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ് 139.

ചെറുകാറുകള്‍ക്കിടയില്‍ രാജാവാകാന്‍ റെനൊയുടെ ക്വിഡ്

റെനൊയുടെ ഏറ്റവും പുതിയ കാറാണ് ക്വിഡ്. കൂടുതല്‍ മൈലേജു ലഭിക്കുന്നതിനായി വാഹനത്തിന്റെ എഞ്ചിന്‍ പൂര്‍ണ്ണമായും അലൂമിനിയത്തിലാണ് ഉണ്ടായിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിനു 25 കിലോമീറ്ററാണ് ഇതിന്റെ മൈലേജ് കമ്പനി അവകാശപ്പെടുന്നത്. എയര്‍ബാഗടക്കമുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീനില്‍ നാവിഗേഷന്‍ സിസ്റ്റവും മള്‍ട്ടിമീഡിയ സൗകര്യങ്ങളും റെനോ ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ക്വിഡിന്റെ എക്‌സ് ഫാക്ടറി വില രണ്ടര ലക്ഷം രൂപയാണ്. റോഷന്‍ ജോസഫ് ഈ വാഹനത്തിന്റെ റിവ്യൂ നടത്തുന്നു. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ് 129.

ഷെവര്‍ലെയുടെ സെവന്‍സീറ്റര്‍

ടൊയോട്ട ഫോര്‍ച്യൂണര്‍, മിത്സുബിഷി പജേറോ സ്‌പോര്‍ട് എന്നിവരുടെ വിപണി കീഴടക്കാന്‍ ഷെവര്‍ലെയുടെ എസ്.യു.വി. ട്രെയില്‍ബ്ലേസര്‍! ജനറല്‍ മോട്ടോഴ്‌സിന്റെ ഏഴുസീറ്റര്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമാണ്. കരുത്തുറ്റ 2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡ്യൂറാമാക്‌സ് ഡീസല്‍ എന്‍ജിനാണ് ട്രെയില്‍ബ്ലേസറിന് കരുത്ത് പകരുന്നത്. 3600 ആര്‍.പി.എമ്മില്‍ 200 പി.എസ് പരമാവധി കരുത്തും 2000 ആര്‍.പി.എമ്മില്‍ 500 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. ഫോര്‍വീല് ഡ്രൈവ് വേരിയന്റ് ഇല്ല. ആറുസ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഫസ്റ്റ് ഡ്രൈവ്, എപ്പിസോഡ് 126.

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം