ചികില്‍സയ്ക്ക് അമേരിക്കയില്‍ പോയ മുഖ്യമന്ത്രി മറ്റാര്‍ക്കും ചുമതല നല്‍കാത്തത് കാരണം സംസ്ഥാനത്തിന് നാഥനില്ലെന്ന ഒരു ഫീലിംഗ് ആണ് പ്രതിപക്ഷത്തിന്. മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാനും പ്രളയദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള ചുമതലയാണ് മന്ത്രി ഇ.പി ജയരാജന് നല്‍കിയിട്ടുള്ളത്. ആഘോഷങ്ങള്‍ മാറ്റി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോള്‍ മന്ത്രിമാര്ക്കിടിയില് ഉണ്ടായ തര്‍ക്കം ഈ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷത്തിന് വിമര്‍ശിക്കണമെങ്കില്‍ തന്നെ ആരെ വിമര്‍ശിക്കും. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ചാല്‍ മതിയോ. സംസ്ഥാനത്തെ സനാഥമാക്കാന്‍ മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നെങ്കിലും ചുമതല അടിയന്തരമായി ഇ മെയില്‍ മുഖേന ഇ.പി.ജയരാജന് കൈമാറേണ്ടതായിരുന്നു. വക്രദൃഷ്ടി, എപ്പിസോഡ്: 633.
Anchor: D. Premesh Kumar