സംസ്ഥാനത്തെ പ്രധാന മുന്നണികളിലും പാര്‍ട്ടികളിലും നേതൃമാറ്റത്തിന്റെ സീസണാണ് ഇപ്പോള്‍. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് മാറ്റം വരാന്‍ പോവുകയാണ് എന്ന് കേള്‍ക്കുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷന്‍, രാജ്യസഭാംഗം തുടങ്ങിയവ തീരുമാനിക്കുന്ന പാക്കേജിന്റെ ഭാഗമായാണത്രെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും തീരുമാനിക്കുക. ഗ്രൂപ്പുകളെ സമാധാനിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ എല്ലാം പാക്കേജാണല്ലോ. കുമ്മനം ഗവര്‍ണറായി പോയതിനെ തുടര്‍ന്ന് ബി.ജെ.പിയ്ക്ക് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. വൈക്കം വിശ്വന് ഒഴിഞ്ഞതിനെ തുടര്‍ന്ന് എ.വിജയരാഘവന് ഇടതു മുന്നണിയില്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തതാണ് വലിയ ചര്‍ച്ചയൊന്നും കൂടാതെ സ്മൂത്തായി നടന്ന ഒരു അധികാര കൈമാറ്റം. വക്രദൃഷ്ടി എപ്പിസോഡ്: 582
Anchor: D. Premesh Kumar