രാജ്യത്തെ ആദ്യത്തെ ത്രിഡി പ്രിന്റര്‍ വികസിപ്പിച്ചെടുത്ത മലയാളികളായ യുവാക്കളെ പരിചയപ്പെടുത്തുന്നു ഔട്ട് ഓഫ് ദ ബോക്സില്‍. തിരുവനന്തപുരത്തുള്ള ബയോട്സ് എന്ന സ്റ്റാര്‍ട്അപ് കമ്പനിയെക്കുറിച്ച്. ഏതൊരു ഉത്പന്നത്തിന്റെയും മാതൃക ഡിസൈന്‍ ചെയ്യുന്നത് ത്രിഡി പ്രന്റിങിലൂടെയാണ്. ഇതിനായി വിദേശത്തുനിന്ന് ത്രിഡി പ്രിന്റിങ് മെഷിനുകള്‍ കൊണ്ടുവരികയാണ് പതിവ്. ഇതിനായി വരുന്ന ചിലവ് ഏതാണ്ട് ഒരു കോടി രൂപയോളമാണ്. മേക്കിഫയര് എന്ന് പേരിട്ടിരിക്കുന്ന ഈ സ്വദേശി ത്രിഡി പ്രിന്റിന് ഒരുലക്ഷത്തില്‍ താഴെയാണ് ചിലവ്. ഔട്ട് ഓഫ് ദ ബോക്സ് എപ്പിസോഡ് 52
Anchor: Manjusha